ഫാഷിസ്റ്റ് വിരുദ്ധ ബദൽ രാഷ്ട്രീയത്തിനു കരുത്ത് പകരുക

New Update

ദമ്മാം: ആസന്നമായ ലോക സഭാ തിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയും കേന്ദ്രം ഭരിക്കുന്ന ആർ എസ് എസ് സർക്കാറിനു മെതിരെ ഫാഷിസ്റ്റ് വിരുദ്ധ ബദൽ രാഷ്ട്രീയത്തത്തിനു കരുത്ത് പകരാൻ എസ് ഡി പി ഐക്ക് വോട്ട് ചെയ്യണമെന്ന് ഇന്ത്യൻ സോഷ്യൽ കേരള സ്റ്റേറ്റ് പ്രസിഡന്റ് നാസർ കൊടുവള്ളി അഭ്യർത്തിച്ചു.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം -റയ്യാൻ ബ്ലോക്ക് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് നാസർ കൊടുവള്ളി സംസാരിക്കുന്നു.

ദലിത് മത ന്യുനപക്ഷങ്ങൾ സംഘടിച്ച് സ്വയം ശക്തിതെളി ക്കച്ചാൽ മാത്രമേ ബദൽ രാഷ്ട്രീയം ശക്തിപ്പെടുകയുള്ളൂ. നിലവിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്കിടയിൽ എസ് ഡി പി ഐയുടെ പ്രസ്ക്തി വർദ്ധിച്ചിരിക്കുകയാണ്. അതി നാൽ എസ് ഡി പി ഐ മുന്നോട്ടു വെക്കുന്ന ബദൽ രാഷ്ട്രീത്തിനു ഈ തിരഞ്ഞെടുപ്പിൽ കരുത്ത് പകരാൻ പ്രവാസികൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാജയഭീതി മുകുളമാണ് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇത് ഉത്തരേന്ത്യയിൽ സംഘ്പരിവാരത്തിനു കടന്നു കയറാൻ അവസരം സൃഷ്ടിക്കുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ സോഷ്യൽ ഫോറം റയ്യാൻ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂർ അദ്ധ്യക്ഷത വഹിച്ചു.
ഫോറം സ്റ്റേറ്റ് എക്സികുട്ടീവ് കമ്മിറ്റി സെക്രട്ടറി നാസർ ഒടുങ്ങാട്ട് , അഹ്മദ് യൂയൂസുഫ് സംബന്ധിച്ചു . ബ്ലോക്ക് വൈസ്‌ പ്രസിഡന്റ് ശറഫുദ്ദീൻ ഇടശ്ശേരി, ഖലീജ്‌ ബ്രാഞ്ച്‌ പ്രസിഡന്റ്‌ ഹനീഷ് കരുനാകപ്പള്ളി, സിറ്റി ബ്രഞ്ച്‌ പ്രസിഡന്റ് മുനീർ എറണാകുളം സംസാരിച്ചു.

Advertisment