New Update
ദമ്മാം: മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പാർട്ടിയുടെ ദേശീയ സെക്രട്ടറി തസ് ലീം റഹ്‌മാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർ ത്ഥം ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വെബിനാർ കൺവെൻഷൻ വെള്ളിയാഴ്ച നടക്കും.
Advertisment
/sathyam/media/post_attachments/9k4oEHhg3R3pYwwMMuqW.jpg)
പരിപാടി എസ്.ഡി. പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ഡൽഹി സ്വദേശിയായ ഡോക്ടർ തസ് ലീം റഹ്‌മാനി മുഖ്യാഥിതിയായിരിക്കും. മാർച്ച് 12 വെള്ളിയാഴ്ച വൈകുന്നേരം സൗദി സമയം 4:30നു നടക്കുന്ന കൺവെൻഷനിൽ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷ്റഫ് മൊറയൂർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us