അസീര്‍: കോവിഡ് മഹാമാരി മൂലം ജോലിയും ശമ്പളവും നഷ്ടപ്പെട്ടവരും തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന കമ്പനികളിൽ നിന്നും കൂട്ടപ്പിരിച്ചുവിടലിന്റെ നോട്ടീസ് ലഭിച്ചവരും റൂമിന്റെ വാടക കൊടുക്കാനും ഭക്ഷണത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ പ്രവാസികളോട് ക്വാറൻ്റീൻ ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി ആശ്യപ്പെട്ടു.
/sathyam/media/post_attachments/Cc2oe9imXgAIuFXThxbb.jpg)
പ്രവാസികളോട് ഇത്തിരിയെങ്കിലും അനുകമ്പയുള്ള വരാണ് കേരള സർക്കാർ എങ്കിൽ ക്വാറന്റൈൻ ഫീ പൂർണമായി ഒഴിവാക്കി നാടണയുന്ന വർക്ക് ആശ്വാസമേകാൻ പ്രവാസികളുടെ വിയർപ്പിനാൽ കെട്ടിപ്പടുത്ത കേരളത്തിൻ്റെ ഭരണകർത്താക്കൾക്ക് ബാധ്യതയുണ്ട്
നിലവിൽ എങ്ങനെയെങ്കിലും നാടണയാൻ തുനിയുന്ന പ്രവാസികൾക്ക് വിമാനചാർജ് രണ്ടും മൂന്നും ഇരട്ടിയാക്കി പകൽ കൊള്ള നടത്തുന്ന കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിന് പുറമെ ഇതും കൂടി താങ്ങാൻ കഴിവില്ലാത്ത തൊണ്ണൂറ് ശതമാനം വരുന്ന ശരാശരി പ്രവാസികൾക്കും സർക്കാരിൻ്റെ തീരുമാനം ഇരുട്ടടി പോലെയാണ്
രണ്ടരലക്ഷം പ്രവാസികൾക്ക് ക്വറന്റൈനുള്ള എല്ലാ സൗകര്യവും നാട്ടിൽ ഒരുക്കിയിട്ടുണ്ട് എന്ന് പറഞ്ഞ മുഖ്യമന്ത്രി അയ്യായിരത്തോളം പ്രവാസികൾ നാട്ടിലെത്തിയപ്പോൾ തന്നെ തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോയത് പ്രവാസികളോട് ചെയ്യുന്ന വിശ്വാസ വഞ്ചനയാണെന്നും
ഇലക്ഷൻ സമയങ്ങളിലും പ്രളയ സമയത്തും മറ്റുപല അടിയന്തര സാഹചര്യങ്ങളിലും പല പേരിലായി പ്രവാസികളെ പരമാവധി പിഴിഞ്ഞെടുക്കുന്ന സർക്കാർ കോവിഡ് മൂലം നാട്ടിലേക്ക് വരുന്ന പ്രവാസികളിൽ നിന്നും ക്വറന്റൈൻ ഫീ വേണമെന്ന് ആവശ്യപ്പെടുന്നത് അവരോട് ചെയ്യുന്ന അനീതിയാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം അഭിപ്രായപ്പെട്ടു.
മന്ത്രിമാർക്ക് തോർത്തുമുണ്ടും ടർക്കിയും വാങ്ങാൻ വേണ്ടി 75000 രൂപ വീതവും പരസ്യത്തിനും പത്ര സമ്മേളനത്തിനും ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപയും ഭാരമാകാത്തവർ പാവം പ്രവാസികളോട് കാണിക്കുന്ന വഞ്ചനക്ക് വരും കാലം മറുപടി പറയിക്കുമെന്നും സോഷ്യൽ ഫോറം മുന്നറിയിപ്പു നൽകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം അനർഹരായ വർക്ക് നൽകാതെ ഏറ്റവും അർഹരായ പ്രവാസികൾക്ക് നൽകണമെന്നും സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us