മഹാരാഷ്ട്ര : ഇപ്പോൾ കല്യാണം എന്ന് പറഞ്ഞാൽ ആദ്യം തന്നെ നമ്മുടെ മനസ്സിൽ വരുന്നത് കല്യാണ ഫോട്ടോഷൂട്ടും ചിത്രങ്ങളും ആണ്. വ്യത്യസ്തമായ ഫോട്ടോ ലഭിക്കാൻ പല പരീക്ഷങ്ങൾക്കും വധൂ വരന്മാർ തയ്യാറാവാറുണ്ട്. എന്നാല്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും അതിരുകടക്കുന്നുണ്ട് എന്ന ആക്ഷേപം ഉയരാറുണ്ട്.
അങ്ങനെ ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. വിവാഹഫോട്ടോ ഷൂട്ടിനായി കയ്യിൽ തോക്കുമായി ആണ് വധൂവരന്മാർ നിൽക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ് വിവാഹ ചിത്രങ്ങൾ.
വിവാഹദിനത്തിലെ ഫോട്ടോ വ്യത്യസ്തമാക്കാനാണ് വധുവും വരനും കയ്യിൽ ഒരു തോക്ക് കരുതിയത്. എന്നാല്‍ വലിയ പണി ഒന്നും വധൂവരന്മാർക്ക് കിട്ടിയത്. തോക്കിൽ നിന്ന് 'പൂത്തിരി' വരുന്ന വെറൈറ്റി ഫോട്ടോയായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ, തീ കല്യാണ മാലയിലേക്ക് പടർന്നു പിടിച്ചതൊടെ വധു തോക്കും കളഞ്ഞ് ജീവനും കൊണ്ട് വേദിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതാണ് വിഡിയോയിൽ കാണുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി വിമർശനങ്ങൾ ആണ് ഇപ്പോൾ വീഡിയോയ്ക്ക് ലഭിക്കുന്നത്.