അക്ഷയ് കുമാർ 'ഇന്ത്യ'യെ ചവിട്ടി: കനേഡിയൻ കുമാർ രാജ്യദ്രോഹിയെന്ന് സോഷ്യൽ മീഡിയ, സൈബർ ആക്രമണം ശക്തം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പരസ്യത്തിന്റെ വീഡിയോയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന് വേണ്ടി അഭിനയിച്ച പരസ്യത്തില്‍ ഒരു ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാര്‍ നടക്കുന്ന രംഗമാണുള്ളത്. പരസ്യത്തില്‍ ഒരിടത്ത് ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാഗത്ത് അക്ഷയ് കുമാര്‍ ചവിട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

പരസ്യം വിവാദമായതോടെ അക്ഷയ് കുമാറിനെതിരെ സൈബര്‍ ആക്രമണം ശക്തമായിരിക്കുകയാണ്. അക്ഷയ് കുമാറിന്റെ പരസ്യം രാജ്യത്തിന് അപമാനമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. അക്ഷയ് കുമാറിനൊപ്പം നോറ ഫത്തേഹി, മൗനി റോയ്, ദിഷ പട്നി, സോനം ബജ്വ എന്നിവരും പരസ്യത്തിലുണ്ട്. അക്ഷയ് കുമാറിനെപ്പോലെ ഇവരും ഗ്ലോബിന് മുകളിലൂടെ നടക്കുന്നതായി കാണാം.

ഇന്ത്യയോട് അല്‍പ്പമെങ്കിലും ബഹുമാനം കാണിക്കണമെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. കനേഡിയന്‍ കുമാര്‍ എന്നും ഡിസാസ്റ്റര്‍ കിംഗ് എന്നുമെല്ലാമുള്ള പരിഹാസങ്ങളും നടനെതിരെ ഉയര്‍ന്നു കഴിഞ്ഞു. അക്ഷയ് കുമാറിനെ രാജ്യദ്രോഹി എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്.അക്ഷയ് കുമാര്‍ മാപ്പ് പറയണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ താരം ഇതില്‍ എങ്ങനെ പ്രതികരിക്കും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ എത്തുന്ന സെല്‍ഫിയാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ചിത്രം. മലയാളം സിനിമയായ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. വേദാത് മറാത്തേ, ബഡേ മിയ ഛോട്ടേ മിയ, ഗൂര്‍ഖ എന്നിവയാണ് ഇനി അക്ഷയ് കുമാറിൻ്റേതായി  പുറത്തിറങ്ങാനുള്ളത്.

Advertisment