സോഷ്യൽ മീഡിയ ഉയർത്തുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ് സ്ത്രികളുടെ പ്രൊഫൈലുകൾ ലക്ഷ്യമിട്ട് പ്രണയ സന്ദേശങ്ങൾ അയക്കുന്ന റോമിയോമാർ. ഇത്തരം അപരിചതരുടെ സന്ദേശങ്ങൾ പരിധി വിടുമ്പോൾ ബ്ലോക്ക് ചെയ്ത് ഒഴിവാക്കേണ്ടിയ അവസ്ഥയാണ് പലരും നേരിടുന്നത്.
/sathyam/media/post_attachments/4Nvm5JSf7tP7q7R6pa3G.jpg)
സ്ത്രീകളുടെ ആക്കൗണ്ടുകൾക്ക് നേരം ഉത്തരം സോഷ്യൽ മീഡിയ അതിക്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുകയാണ്. ഏറ്റവുമൊടുവിൽ മുതിർന്ന ദേശീയ മാധ്യമ പ്രവർത്തക ബർക്ക ദത്തയാണ് , തന്റെ കാശ്മീർ പോസ്റ്റിന് നേരേ മെസേജിലുടെ ചിലർ നടത്തിയ അശ്ലീല പരാമർശങ്ങളുടെ സ്ക്രീൻ ഷോട്ട് സഹിതം വെളിപ്പെടുത്തി രംഗത്ത് വന്നത്.
മീ ടൂ മൂവ്ന്റിലൂടെ പല വനിത സെലിബ്രിറ്റകളും രംഗത്ത് വന്നിരുന്നെങ്കിലും , നിത്യവും നടക്കുന്ന ഇതുപോലുള്ള പ്രണയ , അശ്ലീല മെസ്സെജുകൾ അയക്കുന്ന പ്രവണത് വർദ്ധിച്ചുവരികയാണ്.
ശല്യം വർധിക്കുമ്പോൾ അകൗണ്ടുകൾ ഉപേക്ഷികേണ്ടിയ അവസ്ഥകളും സ്ത്രീകൾ നേരിടുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതൽ സുരക്ഷിതവും ,സ്ത്രീ സൗഹൃദവും ആകേണ്ടിയത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us