സാമൂഹ്യ പ്രവർത്തകൻ സി പി ജലീലിനെ കാസർഗോഡ് യൂത്ത്‌വിങ് ഷാർജ പ്രവർത്തകർ ആദരിച്ചു

New Update

publive-image

ഷാർജ: സാമൂഹ്യ പ്രവർത്തകനും ദുബായ് ഇൻകാസ് ട്രഷററുമായ സി പി ജലീലിനെ കാസർകോട് യൂത്ത് വിങ്ങ് പ്രവർത്തകർ ആദരിച്ചു.

Advertisment

സ്വാർത്ഥത നിറഞ്ഞ ഈ ഭൂമിയിലെ ജീവിതം വളരെ കുറച്ച് കാലത്തേക്ക് മാത്രമാണെന്നും എന്നാൽ ആ ജീവിതത്തിന്റെ ഏറ്റവും ജീവൻ തുടിക്കുന്ന അംശങ്ങൾ അപരന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ഈ ഭയാനകമായ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി തന്നാലാവുന്നത് ചെയ്യണമെന്നും ജലീൽ പറഞ്ഞു.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എത്രയോ മഹാൻമാർക്ക് ജന്മം നൽകിയ പ്രസ്ഥാനത്തെയും അതിന്റെ ആശയങ്ങളെയും നെഞ്ചോട് ചേർത്ത് വെക്കുന്ന ഒരു സമരനായകനെ അത് പറ്റുകയുള്ളു എന്നും ജലീൽ കൂട്ടിച്ചേർത്തു.

കോറോണക്കെതിരെയുള്ള വാക്സിൻ പരീക്ഷണത്തിന് തന്റെ ശരീരം വിട്ട് നൽക്കുക എന്ന മഹത്തായ തീരുമാനം എടുത്ത ജലീലിനെ കാസറഗോഡ് യൂത്ത് വിങ്ങ് പ്രവർത്തകർ ആദരിച്ചു.

ലളിതമായ ചടങ്ങിൽ ജോയിൻ സെക്രട്ടറി അരുൺ കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സുനിൽ തണ്ണോട്ട് പൊന്നാട അണിയിച്ച ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് മണി തച്ചങ്ങാട്, ട്രഷറർ സതീശൻ കാഞ്ഞങ്ങാട്, വൈസ്പ്രസിഡന്റ് ഖാദർ ദേളി, ഓടിറ്റർ വിജയ് മാവുങ്കാൽ, മുൻ പ്രസിഡന്റ് ഖാദർ നീലേശ്വരം, സിറാജുദീൻ, ഹുസൈൻ എന്നിവർ സംസാരിച്ചു.

"സ്വന്തകരെയും ബന്ധുകളെയും സർക്കാർ ജോലികളിലേക്ക് തിരുകി കയറ്റുന്ന രാഷ്ട്രീയ മുതലാളിമാർക്ക് ജലീലിന്റെ തീരുമാനം ഒരു മാതൃകയാണ് " എന്ന് പ്രസിഡന്റ് സുനിൽ തണ്ണോട്ട് പറഞ്ഞു.

uae sharjah
Advertisment