ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
ആലക്കോട്: അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നയരൂപീകരണത്തെ സംബന്ധിച്ച പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിന് സോജിൻ പി വർഗീസ് കേരളാ യൂണിവേഴ്സിറ്റിയിൽനിന്നും സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
Advertisment
ആലക്കോട് പുതിയേടത്ത് ജോയി-മോളി ദമ്പതികളുടെ മകനാണ്. അമേരിക്കയിലെ ഡെൽറ്റ എയർലൈൻസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. ഭാര്യ പാലാ സ്വദേശിനിയായ പെരുവാച്ചിറ അനു സെബാസ്റ്റ്യൻ. ഹെയ്‌സൽ മരിയ മകൾ ആണ്.
കെപിസിസി യൂണിറ്റ് മാനേജ്‌മന്റ് കോഓർഡിനേറ്റർ, യൂത്ത് കോൺഗ്രസ് ഇരിക്കൂർ അസംബ്ലി ജനറൽ സെക്രട്ടറി, കെപിസിസി ഐടി സെൽ മെമ്പർ, എഐയുഡബ്ള്യൂസി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ സോജിൻ പ്രവർത്തിച്ചിട്ടുണ്ട്.