ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം - അഡ്വ. നൈസ് മാത്യു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, നിലവിലുള്ള അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും ജൂണ്‍ 3 ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിൽ എൽ.ഡി.എഫ്. ആഭിമുഖ്യത്തിൽ നടത്തുന്ന സമരപരിപാടികൾ വിജയിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (സ്കറിയ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നൈസ് മാത്യു അഭ്യർത്ഥിച്ചു.

സമാധാന പരമായി ജീവിതം നയിച്ചു പോരുന്ന ദ്വീപിലെ ജനങ്ങളുടെ സ്വസ്തത നശിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

അവിടെ ജനാധിപത്യം നശിപ്പിച്ച്, പഞ്ചായത്തിൻ്റെ അധികാരങ്ങൾ കവർന്നെടുത്ത് കാവി വൽക്കരിക്കാനുള്ള നിക്കം പ്രതിക്ഷേധാർഹമാണെന്നും, അതു കൈയും കെട്ടി നോക്കി നിൽക്കാൻ കേരള ജനതക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

palakkad news
Advertisment