/sathyam/media/post_attachments/SzXuQWfDvIB3siCra50M.jpg)
കുവൈറ്റ് സിറ്റി: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അല്‍ ഇറാദ സ്‌ക്വയറില്‍ സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്താന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍, നാഷണല്‍ അസംബ്ലിക്ക് ചുറ്റുമുള്ള എല്ലാ പാര്‍ക്കിംഗ് കേന്ദ്രങ്ങളും ഗ്രാന്‍ഡ് മോസ്‌കിന്റെ പിന്‍വശവും ആഭ്യന്തര മന്ത്രാലയം അടച്ചു.
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈകിട്ട് അഞ്ചിന് അല്‍ ഇറാദ സ്‌ക്വയറില്‍ സമാധാനപരമായി കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കുവൈറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം അത് റദ്ദാക്കുകയായിരുന്നു.
പലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതില്‍ കുവൈറ്റിന്റെ നിലപാട് വ്യക്തമാണെന്നും, സമൂഹത്തിന്റെ എല്ലാ തട്ടിലും ഇക്കാര്യത്തില്‍ ഒരേ മനസാണെന്നും എംപി ഹസന്‍ ഗോഹര്‍ പറഞ്ഞു.
എന്നാല്‍ നേരത്തെ സമാധാനപരമായി പ്രതിഷേധം നടത്താന്‍ അനുമതി നല്‍കാതിരുന്ന മന്ത്രാലയത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. പലസ്തീനെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എംപി തമീര്‍ അല്‍ സ്വെയ്റ്റ് ട്വീറ്റ് ചെയ്തു.