സോനാ കോംസ്റ്റാര്‍ ഓഹരി വിപണിയിലൂടെ 5550 കോടി സമാഹരിക്കുന്നു

New Update

publive-image

Advertisment

മുംബൈ: വാഹന സാങ്കേതികവിദ്യാ രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ സോനാ ബിഎല്‍വി പ്രിസിഷന്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന അടുത്തയാഴ്ച.

ജൂൺ 14 -ന് തുടങ്ങി 16-ന് അവസാനിക്കുന്ന ഐ പി ഓയിലൂടെ 5550 കോടി സമാഹരിക്കുവാനാണ് ലക്ഷ്യമിടുന്നത്. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 285 - 291 രൂപയാണ് പ്രൈസ് ബാൻഡ്. 51 ഓഹരികളുടെ ലോട്ടുകളായി അപേക്ഷിക്കാം.

യാത്രാ, വാണിജ്യ വാഹനങ്ങളുടെ വിവിധ ഘടകങ്ങളുടെ രൂപകല്‍പ്പന, ഉല്‍പ്പാദനം, വിതരണം എന്നീ രംഗങ്ങളില്‍ മുന്‍ നിരയിലുള്ള കമ്പനിയായ സോന ബിഎല്‍വി ഇന്ത്യയ്ക്കു പുറമെ ചൈന, യുറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.

കൂടാതെ വോള്‍വോ, വോള്‍വോ ഐഷര്‍, മാരുതി സുസുകി, റെനോ നിസാന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഡെയ്ംലര്‍, അശോക് ലയ്‌ലന്‍ഡ് തുടങ്ങി മുന്‍നിര വാഹന നിര്‍മ്മാതക്കള്‍ക്കു വേണ്ടി വിവിധ സാങ്കേതിക വിദ്യകളും സോന ബിഎല്‍വി വിതരണം ചെയ്യുന്നുണ്ട്.

mumbai news
Advertisment