സോണിയ അഗര്‍വാള്‍ ക്ലൈമറ്റ് പോളസി സീനിയര്‍ അഡൈ്വസര്‍

New Update

വാഷിങ്ടന്‍ ഡിസി : ക്ലൈമറ്റ് പോളസി ആന്റ് ഇനവേഷന്‍ സീനിയര്‍ അഡൈ്വസറായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയും എനര്‍ജി എക്‌സ്‌പേര്‍ട്ടുമായ സോണിയാ അഗര്‍വാളിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റു ചെയ്തു.

Advertisment

publive-image

ജനുവരി 14 വ്യാഴാഴ്ചയാണ് ബൈഡന്‍ അഡ്മിനിസ്‌ട്രേഷനിലെ ഏറ്റവും പുതിയ നിയമനം പ്രഖ്യാപിച്ചത്. ഗ്ലോബല്‍ റിസേര്‍ച്ച് അറ്റ് ക്ലൈമറ്റ് വര്‍ക്ക്‌സ് ഫൗണ്ടേഷനിലും അമേരിക്കന്‍ എനര്‍ജി ഇന്നവേഷന്‍ കൗണ്‍സിലും സോണിയ അഗര്‍വാള്‍ പ്രവര്‍ത്തിച്ചിരുന്നു.

ഒഹായോയില്‍ ജനിച്ചു വളര്‍ന്ന അഗര്‍വാള്‍ സിവില്‍ എന്‍ജിനീയറിംഗില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബൈഡന്‍ ഹാരിസ് ഭരണത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ നിരവധിയാണ്. സുപ്രധാനമായ നാഷണല്‍ സെകൂരിറ്റി കൗണ്‍സിലില്‍ തരുണ്‍ ചമ്പ്ര, സുമോന്ന ഗുഹ, ശാന്തി കളത്തില്‍ എന്നിവരുടെ നിയമനം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

അതോടൊപ്പം നാഷണല്‍ എക്കണമോക്ക് കൗണ്‍സില്‍ ഡപൂട്ടി ഡയറക്ടര്‍ തസ്തികയില്‍ ഭരത് രാമമൂര്‍ത്തിയേയും ബൈഡന്‍ ഹാരിസ് ടീം നിയമിച്ചിട്ടുണ്ട്.

sonia agarwal
Advertisment