അലവിക്കുട്ടി ഒളവട്ടൂരിന് സൗദി കെഎംസിസി സ്നേഹോപഹാരം നൽകി

ജയന്‍ കൊടുങ്ങല്ലൂര്‍
Tuesday, June 15, 2021

റിയാദ്: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിലെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന എസ് ഐ സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരിന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി സ്നേഹോപാഹരം നൽകി.

റാഡോ വാച്ചിന്റെ വിതരണക്കാരായ അൽ ഗസ്സാലി കമ്പനിയിലെ ഐ ടി മാനേജറായി 29 വർഷം പൂർത്തിയാക്കിയ അലവിക്കുട്ടി ജോലി അവസാനിപ്പിച്ചാണ് താൽക്കാലികമായി നാട്ടിലേക്ക് മടങ്ങിയത്.

റിയാദിലെ മത സാമൂഹിക സാംസ്കാരിക വുദ്യഭ്യാസ വ്യാവസായിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന അലവിക്കുട്ടി പൊതു പ്രവർത്തനരംഗത്ത് മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നേറിയ വ്യക്തിത്വമായിരുന്നെന്ന് കെഎംസിസിയുടെ ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

എസ് ഐ സി യുടെ സഊദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ അലവിക്കുട്ടി കെഎംസിസി യടക്കമുള്ള വിവിധ സംഘടനകളുടെ നേതൃപദവിയിലുണ്ടായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിശബ്‌ദ സേവനം നടത്തുന്ന അദ്ദേഹം പ്രവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളിലടക്കം സജീവമായിരുന്നു.

ഹോട്ടൽ അപ്പോളോ ഡിമോറയിൽ ചേർന്ന സ്നേഹാദരവ് ചടങ്ങിൽ സഊദി കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് സ്നേഹോപഹാരം കൈമാറി. സഊദി കെഎംസിസി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉസ്മാനലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, മുജീബ് ഉപ്പട, അഡ്വ. അനീർ ബാബു, തെന്നല മൊയ്‌തീൻകുട്ടി, ജലീൽ തിരൂർ , യു പി മുസ്‌തഫ എന്നിവരും നൗഷാദ് ചാക്കീരി, ഷകീൽ മങ്കട എന്നിവരും പങ്കെടുത്തു.

×