ഇതെന്റെ അവസാന ചിത്രമായിരിക്കും....സൗന്ദര്യയുടെ ആ വാക്കുകൾ അറംപറ്റി

author-image
ഫിലിം ഡസ്ക്
Updated On
New Update

ആധുനിക തെലുങ്കു സിനിമയിലെ സാവിത്രി എന്ന് അറിയപ്പെട്ടിരുന്ന നടിയാണ് സൗന്ദര്യ. തെന്നിന്ത്യന്‍ ഭാഷകളില്‍ മുഴുവന്‍ അഭിനയിച്ചിട്ടുള്ള നടിയുടെ ആദ്യ ചിത്രം കന്നഡയിലെ ഗാന്ധര്‍വയാണ്.

Advertisment

publive-image

ഒരു പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ സൗന്ദര്യയെക്കുറിച്ച്‌ ആര്‍ വി ഉദയകുമാര്‍ വികാരഭരിതനായി സംസാരിച്ച വാക്കുകള്‍ ഇപ്പോള്‍ വലിയ വാര്‍ത്തയാണ്.

സൗന്ദര്യയെ ആദ്യമായി സിനിമയിലെത്തിച്ചത് താനാണെന്ന് ഉദയകുമാര്‍ പറയുന്നു. 'അണ്ണന്‍ എന്നാണ് ആദ്യം സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. ആദ്യമൊക്കെ എനിക്കത് ഇഷ്ടമല്ലായിരുന്നു. മറ്റുള്ളവരുടെ മുന്‍പില്‍ സാര്‍ എന്നു വിളിച്ചാല്‍ മതി എന്ന് പറയുമായിരുന്നു. എന്നാല്‍ പിന്നീട് ഞാനവളെ സഹോദരിയായി കണ്ടുതുടങ്ങി.

എന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്‌നേഹവും ഉണ്ടായിരുന്നു. അവര്‍ എന്ന കല്യാണത്തിന് ക്ഷണിച്ചിരുന്നു. ചില തിരക്കായതിനാല്‍ എനിക്ക് പോകാന്‍ സാധിച്ചിരുന്നില്ല.

ചന്ദ്രമുഖിയുടെ കന്നഡ റീമേക്കില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. സിനിമ കഴിഞ്ഞ് അവള്‍ എന്നെ വിളിച്ചു. ഇതെന്റെ അവസാന ചിത്രമായിരിക്കും, ഇനി അഭിനയിക്കുന്നുണ്ടാവില്ല, രണ്ടു മാസം ഗര്‍ഭിണിയാണെന്നു പറഞ്ഞു. എന്നോടും ഭാര്യയോടും അന്ന് ഫോണില്‍ ഒരു മണിക്കൂറോളം സംസാരിച്ചു-. ഉദയകുമാര്‍ പറ‍ഞ്ഞു.

എന്നാല്‍ അടുത്ത ദിസവം ടിവി കണ്ടപ്പോഴാണ് സൗന്ദര്യ അപകടത്തില്‍ പെട്ട വാര്‍ത്ത കണ്ടത്. അതറിഞ്ഞ് ഞെട്ടി. അവര്‍ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്കു പോകാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാരച്ചടങ്ങിനാണ് ഞാന്‍ പോകുന്നത്.

ഞാന്‍ അവരുടെ വീട്ടില്‍ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോള്‍ എന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ട് കരച്ചിലടക്കാനായില്ല'', ഉദയകുമാര്‍ കൂട്ടിച്ചേര്‍ത്തു. തണ്ടഗന്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കിളിച്ചുണ്ടന്‍ മാമ്പഴം,​ യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സൗന്ദര്യ. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് സൗന്ദര്യ കൊല്ലപ്പെട്ടത്. 2004ല്‍ നടന്ന വിമാനാപകടത്തില്‍ സഹോദരനും സൗന്ദര്യയും കൊല്ലപ്പെടുകയായിരുന്നു.

Advertisment