New Update
ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെയാണ് തുടരുന്നതെന്ന് എംജിഎം ആശുപത്രി വ്യക്തമാക്കി.
Advertisment
അദ്ദേഹത്തിന്‍റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു. പ്രമേഹസംബന്ധമായ അസുഖങ്ങളുള്ളതാണ് ആരോഗ്യനില മോശമാക്കുന്നത്.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് എസ്പി ബാലസുബ്രഹ്മണ്യം ഇപ്പോഴും തുടരുന്നത്. വിദഗ്ധ ആരോഗ്യ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് എംജിഎം ആശുപത്രി ഒടുവില്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.