എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍

author-image
ഫിലിം ഡസ്ക്
New Update

കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണ്. എസ്പിബി വിദഗ്ധ ആരോഗ്യ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ചെന്നൈ എംജിഎം ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment

അതിനിടെ എസ്പിബിക്ക് വേണ്ടി സിനിമ മേഖലയില്‍ ഉള്ളവര്‍ പ്രാര്‍ത്ഥന ചടങ്ങ് നടത്തും. നാളെ വൈകീട്ട് ആറിന് നടക്കുന്ന പ്രാര്‍ത്ഥനയില്‍ എ.ആര്‍ റഹ്മാന്‍, ഭാരതിരാജ, കമല്‍ഹാസന്‍, രജനികാന്ത്, ഇളയരാജ തുടങ്ങിയവര്‍ പങ്കെടുക്കും. ഓരോരുത്തരും അവരുടെ വീടുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുക്കുക.

Advertisment