/sathyam/media/post_attachments/Zd85qUcNsBSyjkrWbsup.jpg)
വേൾഡ് മലയാളി കൌൺസിൽ ഓൺഫെസ്റ് അകാലത്തിൽ ഏറെ നൊമ്പരപ്പെടുത്തി യാത്രയായ പത്മശ്രീ എസ് പി ബാലസുബ്രമണ്യത്തെ അനുസ്മരിച്ച് സെപ്തംബര് മാസം 26ന് ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് വേൾഡ് മലയാളി കൌൺസിൽ യൂത്ത് ഫോറം പ്രസിഡന്റ് വേൾഡ് മലയാളി കൌൺസിൽ ഓൺഫെസ്റ് കൺവീനർ രാജേഷ് ജോണിയുടെ നേതൃത്വത്തിൽ കൂടുകയുണ്ടായി.
വേൾഡ് മലയാളി കൌൺസിൽ സിഡ്നി പ്രൊവിൻസ് സെക്രെട്ടറിയും ഡബ്ല്യുഎംസി ഓണ്‍ഫെസ്റ്റ് ജോയിന്റ് കോൺവെൻറുമായ സീമ ബാലസുബ്രഹ്മണ്യൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു .
പത്മശ്രീ എസ് പി ബാലസുബ്രഹ്മണ്യനെ അനുസ്മരിച്ചുള്ള പരിപാടികൾ വളരെ വിപുലമായി തന്നെ ഡബ്ല്യുഎംസി ഓണ്‍ഫെസ്റ്റ് ഗ്രാൻഡ് ഫിനാലെയ്ക്ക് മുന്നോടിയായി ഇനിയും സംഘടിപ്പിക്കുമെന്നും ഡബ്ല്യുഎംസി ഓൺഫെസ്റ്റിന്റെ മ്യൂസിക് കോമ്പറ്റിഷണലിൽ കൂടുതൽ പോയിന്റ് വാങ്ങുന്ന മത്സരാർത്ഥിക്കു എസ് പി ബി അവാർഡ് എന്ന പേരിൽ ഒരു പവൻ ഗോൾഡ് കോയിൻ നൽകുന്നതിനും ഈ അനുസ്മര പരിപാടിയിൽ തീരുമാനിച്ചതായി ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ശ്രി ജോണി കുരുവിള പറഞ്ഞു .
പരിപാടിയിൽ വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയര്മാൻ ശ്രി എവി അനൂപ് , വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രി ജോണി കുരുവിള വേൾഡ് മലയാളി കൌൺസിൽ അഡ്‌ഹോക് ചെയര്മാന് ( അമേരിക്കൻ റീജിയൻ ) ഡബ്ല്യുഎംസി ഓണ്‍ഫെസ്റ്റ് പ്രൊമോഷണൽ അഡ്വൈസർ ശ്രി ഹരി നമ്പൂതിരി എന്നിവർ ശ്രി എസ് പി ബാലസുബ്രഹ്മണ്യനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.
ഇതേ തുടർന്ന് മെൽബോർണിൽനിന്നും മാളവിക ഹരീഷ് , ഒമാനിൽ നിന്നും ശ്രീഹരിയും , ജോയൽ ഡേവിഡ് ജോഹനും ഫ്ലൂറ്റിലും , വയലിനിലും കീബോര്ഡിലും പദ്മശ്രീ എസ് പി ബാലസുബ്രമണ്യത്തിന്റെ പ്രശസ്ത ഗാനങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു. ഡബ്ല്യുഎംസി ഓണ്‍ഫെസ്റ്റ് ജോയിന്റ് കൺവീനർ ഡോ. കിരണും ഡബ്ല്യുഎംസി ഓണ്‍ഫെസ്റ്റ് ഡാൻസിങ് കമ്മിറ്റി അംഗവുമായ ഡോ. മാനസിയും കൂടി ചേർന്ന് പത്മശ്രീ എസ് പി ബാലസുബ്രമണ്യത്തിന്റെ ഒരു യുക്മഗാനം പാടി നമ്മളെ അദ്ദേഹത്തിന്റെ ഓർമകളിലേക്ക് ഏവരേയും കൊണ്ടുപോയി. ഇനി ശ്രി എസ് പി ബാലസുബ്രമണ്യം സമ്മാനിച്ച പാട്ടുകളിലൂടെ നമ്മോടൊപ്പം അദ്ദേഹം ജീവിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us