റിയാദ്: ജനാധിപത്യ വിശ്വാസികള്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത, ജനാധിപ ത്യത്തെ മാറ്റിമറിക്കുന്ന പുതിയ രീതികളുടെ വഴിത്തിരിവിലൂടെയാണ് ഇന്ത്യന്‍ ജനാധി പത്യം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. റിയാദില്‍ കേളി കലാസാംസ്കാരിക വേദി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ പറയുന്നതും നിശ്ചയിക്കുന്നതും മാത്രമാണ് അവസാനവാക്ക് എന്ന നിലപാടെടു ക്കുന്നവരുടെ കൈകളിലാണ് ഇന്ത്യന്‍ ജനാധിപത്യം എത്തി നില്‍ക്കുന്നത്. നിങ്ങള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് സംസാരിക്കണം എന്ന് അവര്‍ തീരുമാനിക്കുന്നു. ഇന്ത്യ എന്ന ആശയം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇന്ത്യ എന്ന ആശയത്തിന്റെ നിലനില്‍പ്പിനായി പ്രതിരോധം തീര്‍ക്കുന്നവരുടെ സമരമാണ് ഇന്ത്യന്‍ ജനാധിപത്യം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്നും, ഭാരതത്തില്‍ സംവാദത്തിന്റെയും നാധിപത്യത്തിന്റെയും സംസ്കാരം ആരുടേയും ഔദാര്യമല്ലെന്നും ആ സംസ്കാരത്തിന്റെ പ്രാതിനിധ്യത്തെ നിലനിര്‍ത്തുകയെന്നതാണ് നമ്മള്‍ ഓരോരുത്തരുടെയും കടമ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേളി വൈസ് പ്രസിഡണ്ട് സുധാകരന്‍ കല്യാശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീക രണയോഗത്തില്‍ ജോ.സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതം ആശംസിച്ചു. കേളി മുഖ്യ രക്ഷാധികാരി സമിതിക്ക് വേണ്ടി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം സാദിക്ക്, കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, കുടുംബവേദിക്ക് വേണ്ടി പ്രസിഡണ്ട് പ്രിയ, സെക്രട്ടറി സീബ, ഖസീം പ്രവാസി സംഘത്തിനു വേണ്ടി രക്ഷാധികാരി കണ്‍വീനര്‍ ഷാജി വയനാട് എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.
കേളി മുഖ്യ രക്ഷാധികാരി സമിതി അംഗങ്ങളായ ബി.പി രാജീവന്‍, സതീഷ്കുമാര്‍, സജീവന്‍ ചൊവ്വ, റിയാദ് വില്ലാസ് ഡയരക്ട്ടര്‍ സൂരജ് പാണയില്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ട്ടര്‍ ജോര്‍ജ്ജ് വര്‍ഗീസ്, ദമ്മാം നവോദയ സെക്രട്ടറി നയീം, ഖസീം പ്രവാസി സംഘം സെക്രട്ടറി പര്‍വേസ്, എന്നിവര്‍ സന്നിഹിതരായിരുന്നു. കേളിയുടെ വിവിധ ഏരിയകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍, കുടുംബവേദി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.