കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് ദുബായില്‍ നിന്ന് പ്രത്യേക എമിറേറ്റ്‌സ് വിമാനങ്ങള്‍

New Update

publive-image

കൊച്ചി: ദുബായിലുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരുന്നതിനും ഇന്ത്യയിലുള്ള യുഎഇ പൗരന്മാരെയും അവിടെ സ്ഥിരതാമസമാക്കിയവരെയും തിരിച്ചുകൊണ്ടുപോകുന്നതിനുമായി കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ഈ മാസം എമിറേറ്റ്‌സിന്റെ പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തും.

Advertisment

ഓഗസ്റ്റ് 26ന് തിരുവനന്തപുരത്തേക്കും 27ന് തിരികെയും സര്‍വീസ് നടത്തും. ഓഗസ്റ്റ് 20, 22, 24, 27, 29, 31 തീയതികളില്‍ കൊച്ചിയിലേക്കും 21, 23, 25, 28, 30, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ കൊച്ചിയില്‍ നിന്ന് തിരികെയും സര്‍വീസ് നടത്തും. ദുബായില്‍ നിന്നാണ് സര്‍വീസുകള്‍ നടത്തുന്നത്.

Advertisment