Advertisment

കുവൈറ്റിലെ കൊവിഡ് വാക്‌സിനേഷന്‍; രണ്ടാമത്തെ ഡോസും സ്വീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ആരോഗ്യമന്ത്രി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചവര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ഇത് വഴി വാക്‌സിനേഷന്‍ പൂര്‍ണമായി ലഭിച്ചെന്ന് സ്ഥിരീകരിക്കാനാകുമെന്നും ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.

മിഷ്രെഫ് എക്‌സിബിഷന്‍ മൈതാനത്ത് പുതിയ വാക്‌സിനേഷന്‍ ഹാള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു മന്ത്രി. സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന വിമാനത്താവളങ്ങളില്‍ ഇത് പാസ്‌പോര്‍ട്ട് പോലെ ഉപയോഗിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. രണ്ടാം ബാച്ച് വാക്‌സിന്‍ എത്തുന്നതോടെ അടുത്തഘട്ടം മുതല്‍ പ്രതിദിനം 1200 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈറ്റില്‍ ഇതുവരെ 20000 പേര്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Advertisment