ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരെന്ന് വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ആരാണെന്ന് അല്ലേ? മറ്റാരുമല്ല താൻ തന്നെയാണ് മികച്ച താരം എന്നാണ് റൊണാൾഡോയുടെ അവകാശവാദം. കഴിഞ്ഞ ദിവസം പ്രമുഖ സ്പോർട്സ് മാദ്ധ്യമമായ ഗോൾ അറബിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ പ്രസ്താവന നടത്തിയത്.
/sathyam/media/post_attachments/NE4cKYVw8RsHqqmwKJnv.jpg)
യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും സൗദി ലീഗിലും സമീപകാലത്ത് മികച്ച പ്രകടനമാണ് പോർച്ചുഗൽ താരമായ ക്രിസ്റ്റ്യാനോ കാഴ്ച വെക്കുന്നത്. ലിച്ചൻസ്റ്റെയ്നും ലക്സംബെർഗിനുമെതിരേ രണ്ട് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകളാണ് നേടിയത്. ഇതോടെ അന്താരാഷ്ട്ര ഫുട്ബാളിൽ അദ്ദേഹത്തിന്റെ ഗോൾ നേട്ടം 122 ആയി ഉയർന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം മത്സരം കളിച്ച താരമെന്ന ബഹുമതിയും സ്വന്തമാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലെത്തിയത്. അൽനസർ ക്ലബിനായി പത്ത് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകളും രണ്ട് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. പ്രോ ലീഗിൽ ഏപ്രിൽ നാലിന് അൽ അദാലയ്ക്കെതിരെയാമ് റൊണാൾഡോയുടെ അടുത്ത മത്സരം