കായിക താരങ്ങൾക്ക് മെഡിക്കൽ സഹായവുമായി സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെൽ

New Update

publive-image

Advertisment

പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായിക താരങ്ങള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഭാരതീയ ചികിത്സ വകുപ്പിന്റെ സ്പോർട്സ് ആയുർവ്വേദ റിസർച്ച് സെൽ പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറുപതാമത് പാലക്കാട് ജില്ലാ ജൂനിയർ/സീനിയർ അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പാണ്‌ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്നത്.

800 ഓളം കായിക പ്രതിഭകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കായിക താരങ്ങൾക്ക് ഉണ്ടായ വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങൾക്ക് സ്പോർട്സ് ആയുർവേദ വിഭാഗം തണലായി. മെഡിക്കൽ ഓഫിസർ ഡോ. അഭിനാഷിന്റെ നേത്യത്വത്തിൽ മെഡിക്കൽ ടീം വിവിധ സന്ദർഭങ്ങളിൽ ആയുർവേദ ചികിത്സ ലഭ്യമാക്കി.

ചടങ്ങിൽ പാലക്കട് എംഎൽ ഷാഫിപറമ്പിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്പോർട്സ് ആയുർവേദയുടെ വിപുലമായ പ്രവർത്തന പരിപാടികളെ അദ്ദേഹം അനുമോദിച്ചു. പാലക്കാട് അത്‌ലറ്റിക് അസോസിഷൻ പ്രസിഡന്റ് സി.ഹരിദാസ്, സെക്രട്ടറി എം രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

palakkad news
Advertisment