/sathyam/media/post_attachments/wwMTTnGEMVcqNnvGLpcl.jpg)
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യയ്ക്ക് മുഴുവൻ മാച്ച് ഫീയും പിഴ ചുമത്തി.
കാമറൂൺ ഗ്രീൻ ക്യാച്ചിനെ തേർഡ് അമ്പയർ ശരിവച്ചതിനെ തുടർന്ന് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റിനും പിഴ ലഭിച്ചു. ഓസീസിനും കുറഞ്ഞ ഓവർ നിരക്കിന് പിഴ ചുമത്തിയിട്ടുണ്ട്.
മാച്ച് ഫീയുടെ 80 ശതമാനം പിഴയൊടുക്കണം. ഇന്ത്യ 5 ഓവറും ഓസ്ട്രേലിയ 4 ഓവറും വൈകിയാണ് പന്ത് എറിഞ്ഞത്.
ടെസ്റ്റിന്റെ നാലാം ദിവസം തന്നെ പുറത്താക്കാനുള്ള തീരുമാനത്തെ വിമർശിച്ചതിന് ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലിനും നടപടി നേരിടേണ്ടിവരും എന്ന് ഐ സി സി അറിയിച്ചു.
ഒരു അന്താരാഷ്ട്ര മത്സരത്തിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് പൊതു വിമർശനമോ അനുചിതമായ അഭിപ്രായമോ സംബന്ധിച്ച ആർട്ടിക്കിൾ 2.7 ഗിൽ ലംഘിച്ചു. യുവ ഓപ്പണർക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയതായി ഐസിസി പ്രസ്താവനയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us