'അശ്വിനെ പോലൊരു സ്പിന്നർക്ക് അനുകൂല സാഹചര്യങ്ങൾ ആവശ്യമില്ല, ഫൈനലിൽ കളിപ്പിക്കാത്തത് അവിശ്വസനീയം'; സച്ചിൻ ടെണ്ടുൽക്കർ

New Update

publive-image

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയത് അവിശ്വസനീയമായിരുന്നെന്ന് സച്ചിൻ ടെണ്ടുൽക്കർ.

Advertisment

അശ്വിനെ പോലൊരു മികച്ച സ്പിന്നർക്ക് അനുകൂല സാഹചര്യങ്ങളുടെ ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് സച്ചിന്റെ പ്രതികരണം പുറത്തുവന്നത്.

“ഞാൻ മത്സരത്തിന് മുമ്പ് സൂചിപ്പിച്ചതുപോലെ, സമർത്ഥരായ സ്പിന്നർമാർ എല്ലായ്പ്പോഴും ട്രാക്കുകളെ ആശ്രയിക്കുന്നില്ല, അവർ വായുവിലെ ഡ്രിഫ്റ്റ് ഉപയോഗിക്കുന്നു, അവരുടെ വ്യത്യാസങ്ങൾ മറയ്ക്കാൻ ഉപരിതലത്തിൽ നിന്ന് ബൗൺസ് ചെയ്യുന്നു.

മറക്കരുത്, ഓസ്‌ട്രേലിയക്ക് അവരുടെ ബാറ്റിംഗ് മുൻ നിരയിൽ 5 ഇടംകയ്യന്മാർ ഉണ്ടായിരുന്നു.” സച്ചിൻ പറഞ്ഞു. ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഘട്ടത്തിൽ 13 ടെസ്റ്റുകളിൽ നിന്ന് 61 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു.

Advertisment