ലോകകപ്പിലും കേരളത്തിന് അവഗണന. കാര്യവട്ടം സ്റ്റേഡിയത്തിൽ സന്നാഹ മത്സരങ്ങൾ മാത്രം! ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഒക്ടോബർ 15ന്. ലോകകപ്പ് ഫിക്സ്ചർ പുറത്തിറക്കി ഐസിസി

author-image
Gaana
New Update

publive-image

Advertisment

ഡൽഹി: ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ ഫിക്സ്ചറുകൾ ഐസിസി പുറത്തുവിട്ടപ്പോൾ കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് നിരാശ. ലോകകപ്പിനായി പ്രഖ്യാപിച്ച 10 വേദികളികളിൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഉൾപ്പെട്ടില്ല. ഇവിടെ ലോകകപ്പ് മത്സരങ്ങൾ നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ തിരുവനന്തപുരത്തെ ബി സി സി ഐ തഴയുകയായിരുന്നു.

ഹൈദരാബാദ്, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ 10 വേദികളിൽ ആകും കളി നടക്കുക. കേരളത്തിൽ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ നടക്കാൻ സാധ്യതയുണ്ട്. മൂന്ന് സന്നാഹ മത്സരങ്ങൾ കേരളത്തിൽ നടക്കും എന്നാണ് സൂചന.

ഒക്ടോബർ 5 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡ് പോരാട്ടത്തോടെ ടൂർണമെന്റ് ആരംഭിക്കും. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 8ന് ചെന്നൈയിൽ ആകും ഈ മത്സരം. ഒക്ടോബർ 11 ബുധനാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.

ഒക്ടോബർ 15നാണ് ഇന്ത്യ പാകിസ്താൻ പോരാട്ടം. ഈ മത്സരം അഹമ്മദാബിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കും. ഒക്ടോബർ 19, 22, 29 തീയതികളിൽ ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ.

ഐസിസി ലോകകപ്പ് 2023ന്റെ ആദ്യ സെമി ഫൈനൽ നവംബർ 15 ബുധനാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. നവംബർ 16 വ്യാഴാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആകും രണ്ടാം സെമിഫൈനൽ. ടൂർണമെന്റിന്റെ ഫൈനൽ നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും.

Advertisment