‘സെലക്ടമാർ പരിഗണിക്കേണ്ടത്‌ സ്ഥിരതയും തുടർച്ചയുമാണ്‌, രഹാനെയെ വൈസ്‌ ക്യാപ്‌റ്റനാക്കിയത്‌ ശരിയായില്ല’; തുറന്നടിച്ച് ഗാംഗുലി

New Update

publive-image

മുംബൈ: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ കളിക്കാരനെ വൈസ്‌ ക്യാപ്‌റ്റനാക്കിയ രീതി മനസ്സിലാകുന്നില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മുൻ ക്യാപ്‌റ്റൻ സൗരവ്‌ ഗാംഗുലി.

Advertisment

വെസ്‌റ്റിൻഡീസിനെതിരായ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിൽ അജിൻക്യ രഹാനെയെ വൈസ്‌ ക്യാപ്‌റ്റനാക്കിയതിനെതിരെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ‘സെലക്ടമാർ പരിഗണിക്കേണ്ടത്‌ സ്ഥിരതയും തുടർച്ചയുമാണ്‌’–ഗാംഗുലി പറഞ്ഞു.

ഒന്നരവർഷംമുമ്പ്‌ ടീമിന്‌ പുറത്തായ കളിക്കാരനാണ്‌ രഹാനെ. എന്നാൽ, ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനലിലേക്ക്‌ തെരഞ്ഞെടുത്തു. 89, 46 എന്നിങ്ങനെയായിരുന്നു സ്‌കോർ. പിന്നാലെ വിൻഡീസുമായുള്ള പരമ്പരയിൽ വൈസ്‌ ക്യാപ്‌റ്റനുമായി. ഇടക്കാല സെലക്ടർ ശിവസുന്ദർ ദാസിന്റെ നേതൃത്വത്തിലുള്ള സെലക്‌ഷൻ സമിതിയുടേതായിരുന്നു തീരുമാനം.

‘രഹാനെയെ വൈസ്‌ ക്യാപ്‌റ്റനാക്കിയത്‌ പിന്നോട്ടടിപ്പിക്കുന്ന തീരുമാനമാണ്‌. രവീന്ദ്ര ജഡേജയുണ്ട്‌. ഏറെ കാലമായി അയാൾ ടീമിലുണ്ട്‌. വൈസ്‌ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടേണ്ട കളിക്കാരൻ’– -ഗാംഗുലി വ്യക്തമാക്കി. ചേതേശ്വർ പൂജാരയെപ്പോലൊരു കളിക്കാരനെ പുറത്താക്കാൻ കഴിയില്ലെന്നും മുൻ ക്യാപ്‌റ്റൻ ഗാംഗുലി പറഞ്ഞു.

Advertisment