/sathyam/media/media_files/Adkod92WbohrVv67tqPw.jpg)
കാൻഡി: ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ഇഷാൻ കിഷൻ(82), ഹാർദിക് പാണ്ഡ്യ (87) എന്നിവരുടെ കരുത്തിൽ 48.5 ഓവറിൽ ഇന്ത്യ 266 റൺസാണ് നേടിയത്.
9.5 ഓവറിൽ 48-3 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ അഞ്ചാം വിക്കറ്റിലെ കിഷൻ - പാണ്ഡ്യ കൂട്ടുകെട്ട് നേടിയ 138 റൺസാണ് രക്ഷിച്ചത്. 81 പന്തിൽ ഒമ്പത് ഫോറുകളും രണ്ട് സിക്സുമാണ് കിഷൻ നേടിയത്. 90 പന്ത് നീണ്ടുനിന്ന ഇന്നിംഗ്സിൽ പാണ്ഡ്യ ഏഴ് ഫോറുകളും ഒരു സിക്സും അടിച്ചെടുത്തു.
പത്തോവറിൽ വെറും 35 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് പിഴുത ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. രോഹിത് ശർമ(11), ശുഭ്മാൻ ഗിൽ(10), വിരാട് കോഹ്ലി(4), ശ്രേയസ് അയ്യർ(14) എന്നീ മുൻനിര താരങ്ങൾ വേഗം വീണപ്പോൾ കിഷൻ മാത്രമാണ് പിടിച്ചുനിന്നത്. പിന്നാലെയെത്തിയ പാണ്ഡ്യ കിഷന് മികച്ച പിന്തുണ നൽകുകയായിരുന്നു.
രവീന്ദ്ര ജഡേജ 14 റൺസും ഷാർദുൽ ഠാക്കൂർ മൂന്ന് റൺസും നേടി പുറത്തായി. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ പാക്കിസ്ഥാനായി മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കി