ഇമാമുള്‍ ഹഖും റിസ് വാനും തിളങ്ങി; ഏഷ്യാകപ്പിൽ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് വമ്പന്‍ ജയം

New Update
pak.webp

ലാഹോര്‍: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് വമ്പന്‍ വിജയം. ഏഴ് വിക്കറ്റനാണ് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തകര്‍ത്തത്.

Advertisment

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 78 റണ്‍സടിച്ച ഓപ്പണര്‍ ഇമാമുള്‍ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 63 റണ്‍സടിച്ച് പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 17 റണ്‍സെടുത്ത് പുറത്തായി. 

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് ഓപ്പണര്‍മാരായ ഫഖര്‍ സമനും ഇമാമുള്‍ ഹഖും ചേര്‍ന്ന് ഭേദപ്പട്ട തുടക്കം നല്‍കി. സെഞ്ചുറിയിലേക്ക് നീങ്ങിയ ഇമാമിനെ മെഹ്ദി ഹസന്‍ മിറാസ് ബൗള്‍ഡാക്കി. 84 പന്തില്‍ നിന്ന് 78റണ്‍സായിരുന്നു ഇമാമിന്റെ സമ്പാദ്യം. 

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ പാകിസ്ഥാന്‍ 193 റണ്‍സിന് ഓള്‍ ഔട്ടാക്കിയി. 38.4 ഓവറിലാണ് ബംഗ്ലാദേശ് താരങ്ങളെ പാക് ബൗളര്‍മാര്‍ കൂടാരം കയറ്റിയത്. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ആറ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. നസീം ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി

Advertisment