സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/nhYizvb8YHZzM3lfI7MH.jpg)
പല്ലേക്കലെ: ഏഷ്യാ കപ്പിൽ നേപ്പാളിനെ വീഴ്ത്തി ഇന്ത്യ സൂപ്പർ ഫോറിൽ. 10 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
Advertisment
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 230 റൺസ് നേടിയെങ്കിലും മഴ മൂലം ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറിൽ 145 റൺസായി വെട്ടിച്ചുരുക്കിയിരുന്നു. രോഹിത് ശർമ (74), ശുഭ്മാൻ ഗിൽ(63) എന്നിവരുടെ തകർപ്പൻ പ്രകടനത്തിൽ 20.1 ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിരയിൽ ഓപ്പണർമാരായ കുശാൽ ഭുർതേൽ(38), ആസിഫ് ഷെയ്ഖ്(58), സോംപാൽ കാമി(48) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഷാർദുൽ ഠാക്കൂർ എന്നിവരും വിക്കറ്റ് വീഴ്ത്തി.