കൊളംബോ: ശ്രീലങ്കയെ വീഴ്ത്തി എട്ടാം ഏഷ്യാ കപ്പ് കീരിടം സ്വന്തമാക്കി ഇന്ത്യ. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ ശ്രീലങ്കയെ വെറും 50 റൺസിന് പുറത്താക്കിയ ഇന്ത്യ 263 പന്ത് ബാക്കി നിൽക്കെയാണ് ജയം നേടിയത്.
സ്കോർ: ശ്രീലങ്ക 50/10(15.2), ഇന്ത്യ 51/0(6.1)
ശുഭ്മാൻ ഗിൽ(19 പന്തിൽ 27*), ഇഷാൻ കിഷൻ(18 പന്തിൽ 23*) എന്നിവർ വേഗം ബാറ്റ് വീശിയതോടെ, വെറും 37 പന്തിൽ ഇന്ത്യ ഏഷ്യാ കപ്പിലെ കിരീടനേട്ട റിക്കാർഡ് വിപുലമാക്കി.