/sathyam/media/media_files/LVvnDBnkiTSCD8ph0qir.jpg)
ബംഗളൂരു: ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തിളക്കവുമായി ഓസ്‌ട്രേലിയ. പാക്കിസ്ഥാനുമായുള്ള ശക്തമായ മത്സരത്തില്‍ ഓസീസ് 62 റണ്‍സിന്‍റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നേടിയ 367 എന്ന സ്‌കോറിനെ മറികടക്കാനുള്ള പാക്കിസ്ഥാന്‍ പടയുടെ ശ്രമം കളിക്കളത്തില്‍ ഫലം കണ്ടില്ല. 45.3 ഓവറില്‍ 305 റണ്‍സ് നേടി പാക്കിസ്ഥാന് അടിയറവ് പറയേണ്ടി വന്നു.
പാക്കിസ്ഥാന്‍റെ നാലു വിക്കറ്റാണ് ആദം സാംപ എടുത്തത്. മാര്‍ക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയതും ഓസീസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 70 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖും 64 റണ്‍സ് നേടിയ അബ്ദുള്ള ഷെഫീഖുമാണ് പാക്കിസ്ഥാന്‍റെ സ്‌കോര്‍ നില ഉയര്‍ത്തിയത്.
124 പന്തില്‍ 163 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും 108 പന്തില്‍ 121 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും ഒസിസീന് നല്‍കിയ സെഞ്ചുറി അക്ഷരാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്‍റെ മനോബലം കുറച്ചു. പാക്കിസ്ഥാന് വേണ്ടി അഞ്ച് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദിയുടെ പ്രകടനമാണ് ടീമിന്‍റെ ക്ഷീണം അല്‍പമെങ്കിലും വീണ്ടെടുത്തത്.
പാക് പടയുടെ ബാറ്റിംഗിന് മികച്ച ആരംഭമാണുണ്ടായിരുന്നത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടിയ ഇമാം - ഷെഫീഖ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും പിന്നാലെ വന്നവര്‍ക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ ഒരു പരിധി വരെ സാധിച്ചില്ല. 46 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍ മാത്രമാണ് പാക്കിസ്ഥാന് പിന്നീട് നേരിയ ആശ്വാസം നല്‍കിയത്.
ബാബര്‍ അസം (18 ), സൗദ് ഷക്കീല്‍ (30 ), ഇഫ്തിഖര്‍ അഹമ്മദ് (26 ) എന്നിവരും റണ്‍സ് വേട്ടയില്‍ ലക്ഷ്യം കാണാതെ പുറത്തായി. മുഹമ്മദ് നവാസ് (14 ), ഉസാമ മിര്‍ (0), ഷഹീന്‍ അഫ്രീദി (10 ), ഹാസന്‍ അലി (8 ) എന്നിവര്‍ക്കും തിളങ്ങാനായില്ല
റണ്‍സൊന്നുമെടുക്കാതെ ഹാരിസ് റൗഫ് പുറത്താവാതെ നിന്നു. എന്നാല്‍ ആദ്യം ബാറ്റിംഗിനിറങ്ങിയപ്പോള്‍ ക്രീസില്‍ ഓസീസന്‍റെ തേരോട്ടമായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ വാര്‍ണര്‍ മാര്‍ഷ് സഖ്യം 259 റണ്‍സാണ് നേടിയത്. 34ാം ഓവര്‍ വരെ ഈ കൂട്ടുകെട്ട് ക്രീസില്‍ നിറഞ്ഞാടി. ഉസാമ മിറിന്‍റെ ക്യാച്ചിലാണ് മാര്‍ഷ് പുറത്താകുന്നത്.
10 ഫോറും ഒന്‍പത് സിക്‌സുമടിച്ച് മാര്‍ഷ് മികച്ച പ്രടകനം കാഴ്ചവച്ചു. റണ്‍സെടുക്കാതെ ഗ്ലെന്‍ മാക്‌സ് വെല്‍ പുറത്തായത് അപ്രതീക്ഷിത പ്രഹരമായി. ഏഴ് റണ്‍സാണ് സ്റ്റീവ് സ്മിത്ത് നേടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us