New Update
/sathyam/media/media_files/ji3znl7UShTg27AfpU0i.jpg)
ഡൽഹി: ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യൻ ഒപ്പണർ ശുഭ്‌മാൻ ഗിൽ മൂന്നാം സ്ഥാനത്തെത്തി. ഏഷ്യാകപ്പിൽ നേപ്പാളിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചതാണ് അദ്ദേഹത്തിന്റെ റേറ്റിംഗ് ഉയർത്തിയത്. 750 പോയിന്റാണ് ഗില്ലിന്.
Advertisment
882 റേറ്റിംഗ് പോയിന്റുമായി ബാബർ അസം ഒന്നാം സ്ഥാനത്തും 777 റേറ്റിംഗ് പോയിന്റുമായി റാസി വാൻ ഡെർ ഡസ്സെൻ രണ്ടാം സ്ഥാനത്തുമാണ്.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ 82 റൺസ് നേടിയ ഇഷാൻ കിഷനും 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തി. വിരാട് കോഹ്‌ലിയാന് ആദ്യ പത്തിൽ ഉള്ള മറ്റൊരു ഇന്ത്യൻ താരം. കോഹ്ലി പത്താം സ്ഥാനത്താണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 11-ാം സ്ഥാനത്താണ്.