/sathyam/media/media_files/hyw4sCqCtN4Rc3F9aSKt.webp)
മൊഹാലി: ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ തകർപ്പൻ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ. ഓസ്ട്രേലിയ ഉയർത്തിയ 277 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 48.4 ഓവറിൽ മറികടന്നു.
ഓപ്പണറുമാരായ ശുഭ്മാൻ ഗില്ലിന്റെയും ഋതുരാജ് ഗെയ്ക്വാദിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ശുഭ്മാൻ ഗിൽ 74 (63), ഋതുരാജ് ഗെയ്ക്വാദ് 71 (77) എന്നിവർ ചേർന്ന് 21.4 ഓവറിൽ 142 റണ്‍സാണ് അടിച്ചുകൂട്ടിയത്. സൂര്യകുമാർ യാദവ് 50 (49), രാഹുൽ 63 പന്തിൽ പുറത്താകാതെ 58 റണ്‍സ് നേടിയതും ഇന്ത്യക്ക് കരുത്തായി.
ഓസ്ട്രേലിയയ്ക്കായി സ്പിന്നർ ആദം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി പത്ത് ഓവറിൽ 51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംമ്ര, രവീചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.