New Update
/sathyam/media/media_files/f4DYIgard537mmUUZTQn.jpg)
കൊളംബോ: മഴയെ തുടർന്ന് നിർത്തിവച്ച ഇന്ത്യ–പാക്കിസ്ഥാൻ ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനു മൂന്നാം വിക്കറ്റും നഷ്ടമായി.
Advertisment
ഓപ്പണർ ഇമാം ഉൾ ഹഖ് (18 പന്തിൽ ഒൻപത്), ബാബർ അസം (24 പന്തിൽ 10), മുഹമ്മദ് റിസ്‍വാൻ (അഞ്ച് പന്തിൽ രണ്ട്) എന്നീ ബാറ്റർമാരാണു പുറത്തായത്. മത്സരം 13 ഓവറുകൾ പിന്നിടുമ്പോൾ മൂന്നിന് 48 റൺസെന്ന നിലയിലാണ് പാക്കിസ്ഥാൻ.
ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ഷാർദൂൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. ഫഖർ സമാനും (25 പന്തിൽ 16), ആഗ സൽമാനുമാണു ക്രീസിൽ.
ഇന്ത്യ ഉയർത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 11 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന സ്‌കോറില്‍ നിൽക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്.