New Update
/sathyam/media/media_files/aocOTdrLoB19XIXouTL7.jpg)
കൊളംമ്പോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് പിന്തുടർന്ന പാകിസ്ഥാന് 32 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 128 റണ്‍സ് എടുക്കനെ ആയുള്ളൂ.
Advertisment
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് എട്ട് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ഭുംറയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഷാര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയ്ക്കായി വിരാട് കോഹ്ലിയുടേയും കെഎല്‍ രാഹുലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറികൾ ഇന്ന് പിറന്നു. ഇരുവരുടെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്.