ശ്രീലങ്കയ്ക്കെതിരെയും തകർപ്പൻ ജയം; ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ind sl

കൊളംബോ: സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 41 റൺസ് വിജയം നേടി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍. ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 41.3 ഓവറിൽ 172 റൺസെടുത്തു പുറത്തായി. 

Advertisment

കുൽദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. വെള്ളിയാഴ്ച ബംഗ്ലദേശിനെതിരെയാണ് അടുത്ത മത്സരം.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ തകർന്നു. നിസംഗ (ഏഴു പന്തിൽ ആറ്), ദിമുത് കരുണരന്തെ (18 പന്തിൽ രണ്ട്), കുശാൽ മെൻ‍ഡിസ് (16 പന്തിൽ 15) എന്നിവർ പുറത്തായതോടെ ലങ്ക പ്രതിരോധത്തിലാവുകയായിരുന്നു. തുടർന്നും പൊരുതിയെങ്കിലും  172 റൺസിൽ ഒതുങ്ങുകയായിരുന്നു.

Advertisment