ധരംശാല: ന്യൂസീലന്‍ഡ് പരീക്ഷണവും മറികടന്ന ഇന്ത്യ ലോകകപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയവും കുറിച്ചു.
മൂന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായ വിരാട് കോലിയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.