സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/VoHvnuFwYHirq1rQE54D.webp)
ജൊഹാന്നസ്ബർഗ്: 2023 ഏകദിന ലോകകപ്പിന് പിന്നാലെ ഏകദിന മത്സരങ്ങളിൽ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്.
Advertisment
ഡി കോക് ഏകദിനങ്ങളിൽ നിന്ന് വിരമിക്കുമെന്ന വിവരം ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ആണ് എക്സിലൂടെ പുറത്തുവിട്ടത്.
നേരത്തെ, 2021 ഡിസംബറിൽ തന്റെ മുപ്പതാം വയസിൽ താരം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെന്നാണ് ഡി കോക് അറിയിച്ചത്.
പ്രോട്ടീയസിനായി 54 ടെസ്റ്റുകളിൽ നിന്ന് 3,300 റൺസ് നേടിയ താരം 140 ഏകദിനങ്ങളിലും 80 ട്വന്റി-20 മത്സരങ്ങളിലും ദേശീയകുപ്പായം അണിഞ്ഞിട്ടുണ്ട്.