ലങ്കയെ മുട്ടുകുത്തിച്ചു, ആറ് വിക്കറ്റും പിഴുതു! ​ഗംഭീര പ്രകടനത്തിലൂടെ ഏകദിന റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി സിറാജ്

New Update
muhammed siraj.webp

മുംബൈ: ഐസിസി ഏകദിന റാങ്കിങ്ങിൽ ബോളര്‍മാരുടെ പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലിൽ ലങ്കയെ മുട്ടുകുത്തിച്ച ആറ് വിക്കറ്റ് പ്രകടനമാണ് സിറാജിന്റെ മുന്നേറ്റം വേ​ഗത്തിലാക്കിയത്. 

Advertisment

ഇത് രണ്ടാം തവണയാണ് സിറാജ് റാങ്കിങ്ങിൽ ഒന്നാമതാകുന്നത്. ഏഷ്യാ കപ്പിനു മുമ്പ് ഒമ്പതാം സ്ഥാനത്തായിരുന്നു സിറാജ്. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമാണ് കൊളംബോയിൽ സിറാജ് സ്വന്തം പേരിലാക്കിയത്.

പുതിയ റാങ്കിങ്ങിൽ എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. സിറാജിന് 694 പോയിന്റുണ്ട്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് 678 പോയിന്റുമായി രണ്ടാമതുണ്ട്. ട്രെന്റ് ബോൾട്ടാണു മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ചൈനാമാൻ ബോളർ കുൽദീപ് യാദവ് ഒൻപതാമതാണ്.

Advertisment