/sathyam/media/media_files/MoMkOoxfBOFEJPEFPXm2.webp)
പൂനെ: ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ബംഗ്ലാദേശ് നായകൻ ശക്കീബ് അൽ ഹസൻ കളിക്കുന്നില്ല. നജ്മൽ ഹുസൈൻ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്. ഷക്കീബിന് പകരക്കാരായി നസും ഇടം നേടി.
അതേസമയം ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. പാകിസ്താനെതിരായ അതെ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്. ശർദുൽ താക്കൂറിന് പകരം ഷമിയെ പരിഗണിച്ചേക്കുമെന്ന റിപ്പേർട്ടുകൾ സജീവമായിരുന്നുവെങ്കിലും ഇന്ത്യ അതേ ഇലവനെ തന്നെ നിലനിർത്തുകയായിരുന്നു.
മികച്ച റൺറേറ്റോടെ ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് ഇന്ത്യ നോക്കുന്നത്. നിലവിൽ ന്യൂസിലാൻഡ് ആണ് ഒന്നാം സ്ഥാനത്ത്. നിലവിലെ ഫോമില്‍ ഇന്ത്യന്‍ ടീമിന് അതിന് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (നായകന്‍), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ് (പ്ലേയിംഗ് ഇലവൻ): ലിറ്റൺ ദാസ്, തൻസീദ് ഹസൻ, നജ്മുൽ ഹൊസൈൻ ഷാന്റോ(നായകന്‍), മെഹിദി ഹസൻ മിറാസ്, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം(വിക്കറ്റ് കീപ്പര്‍ ), മഹ്മൂദുള്ള, നസും അഹമ്മദ്, ഹസൻ മഹ്മൂദ്, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം