New Update
/sathyam/media/media_files/f5ypTnxzQQE4On3XyYnL.jpeg)
ഡൽഹി : അണ്ടർ 19 ലോകകപ്പിന്റെ മുഴുവൻ മത്സരക്രമവും പ്രഖ്യാപിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ജനുവരി 13 മുതൽ ഫെബ്രുവരി 4 വരെ ശ്രീലങ്കയിലാണ് ടൂർണമെന്റ് നടക്കുന്നത്.
Advertisment
16 ടീമുകൾ മാറ്റുരയ്ക്കും. അഞ്ച് യോഗ്യതാ മത്സരങ്ങളാണ് ഉള്ളത്. നമീബിയ, നേപ്പാൾ, ന്യൂസിലാൻഡ്, സ്കോട്ട്ലൻഡ്, യുഎസ്എ എന്നിവയാണ് പ്രാദേശിക യോഗ്യതാ രീതിയിലൂടെ ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയ ടീമുകൾ.
കൊളംബോയിലെ അഞ്ചു സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കും. പി. സാറാ ഓവൽ, കൊളംബോ ക്രിക്കറ്റ് ക്ലബ്, നോൺഡിസ്ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ്, സിംഗലീസ് സ്പോർട്സ് ക്ലബ്, ആർ പ്രേമദാസ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണ് വേദികൾ.
ജനുവരി 30-നും ഫെബ്രുവരി 1-നും സെമി ഫൈനലുകൾക്കും ഫെബ്രുവരി 4-ന് ഫൈനൽ മത്സരവും നടക്കും.