New Update
/sathyam/media/media_files/zoxrrAzWJLLCYEsx06q3.jpg)
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു ഐഎസ്എൽ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് താരം ഐബന്‍ ദോലിങ്ങിനെ ബംഗ്ലുരു എഫ് എസി താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് ടീം പരാതി നൽകി.
Advertisment
മത്സരത്തിനിടെ ഫൗളിനെ ചൊല്ലി ഇരു താരങ്ങളും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് വംശീയാധിക്ഷേപമുണ്ടായത്. വംശീയതയോട് ഒട്ടും സഹിഷ്ണുതയില്ലെന്നും ഐബനോട് റയാൻ ചെയ്ത നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട എക്‌സിൽ കുറിച്ചു.