ഗ്യാംഗ്ഷു: ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് തോൽവി. ചൈനയോട് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.
16-ാം മിനിറ്റിൽ ചൈന ഗാവോ റ്റിയാനിയായിലൂടെ ആദ്യ ഗോൾ കണ്ടെത്തി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മലയാളി താരം കെ.പി.രാഹുലിന്റെ തകർപ്പൻ ഗോളിലൂടെ ഒപ്പമെത്തിയത് മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് എടുത്തു പറയാനുള്ളത്.
മൂന്ന് മിനിറ്റിനിടെ താവോ ക്വയ്ൻലോംഗ് രണ്ട് തവണ സ്കോർ ചെയ്തതോടെ ചൈനയുടെ ഗോൾ നില നാലായി. 51-ാം മിനിറ്റിൽ തന്നെ ചൈന വീണ്ടും ലീഡ് പിടിച്ചു. ഡായി വിജുൻ ആയിരുന്നു സ്കോറർ.
ഇഞ്ചുറി ടൈമിൽ ഫാംഗ് ഹോ കൂടി സ്കോറർമാരുടെ പട്ടികയിൽ എത്തിയതോടെ ചൈനയുടെ ജയം സമ്പൂർണമായി.