ഡ്യൂറൻഡ് കപ്പ്: ഈസ്റ്റ് ബം​ഗാളിനെ തകർത്ത് കിരീടം ചൂടി മോഹൻ ബ​ഗാൻ, ഇത് 17ാം കിരീടം

New Update
durand cup

കൊൽക്കത്ത: ഡ്യൂറന്‍ഡ് കപ്പിൽ മോഹന്‍ ബഗാന് കിരീടം. കലാശ പോരിൽ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മോഹൻ ബ​ഗാന്റെ കിരീടനേട്ടം. 17ാം തവണയാണ് മോഹൻ ബ​ഗാൻ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കുന്നത്. 

Advertisment

71-ാം മിനിറ്റിൽ ദിമിത്രി പെട്രറ്റോസാണ് മോഹന്‍ ബഗാന് വേണ്ടി വിജയഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ മധ്യനിരതാരം അനിരുദ്ധ് ഥാപ്പ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ മോഹന്‍ ബഗാന്‍ 10 പേരായി ചുരുങ്ങിയിരുന്നു. എന്നിട്ടും മികച്ച ആക്രമണം അഴിച്ചുവിട്ടാണ് ടീം വിജയം സ്വന്തമാക്കിയത്. 

കഴിഞ്ഞ ഐഎസ്എൽ കിരീടം സ്വന്തമാക്കിയ മോഹൻ ബഗാൻ തുടർച്ചയായ വർഷങ്ങളിൽ ഐഎസ്എൽ , ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ടീമായി കൂടി മാറുകയാണ്. മലയാളി താരങ്ങളായ ആഷിക് കരുണിയനും, സഹലും മോഹൻ ബഗാനു വേണ്ടി ഡ്യൂറന്‍ഡ് കപ്പിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. 

Advertisment