കിങ്‌സ് കപ്പ് ഫുട്‌ബോള്‍: ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍

New Update
india-vs-iraq1.jpg

ബാങ്കോക്ക്: കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് തോൽവി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് ഇന്ത്യയെ വീഴ്ത്തിയാണ് ഇറാഖ് ഫൈനൽ ഉറപ്പിച്ചത്.

Advertisment

നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

ഇന്ത്യയ്ക്ക് വേണ്ടി സന്ദേശ് ജിങ്കാന്‍, സുരേഷ് വാങ്ചം, അന്‍വര്‍ അലി, റഹീം അലി എന്നിവര്‍ വലകുലുക്കി. ഇറാഖ് അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. 

ലോകറാങ്കിങ്ങില്‍ 70-ാം റാങ്കിലാണ് ഇറാഖ്. ഇന്ത്യ 99-ാം സ്ഥാനത്താണ്. നായകനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഫൈനലില്‍ തായ്‌ലന്‍ഡ്-ലെബനന്‍ സെമി ഫൈനല്‍ മത്സരത്തിലെ ജേതാവിനെ ഇറാഖ് നേരിടും.

Advertisment