അണ്ടർ-19 സാഫ് കപ്പ് കിരീടം ഇന്ത്യക്ക്; പാകിസ്താനെ ഫൈനലിൽ തകർത്തത് 3-0ന്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Uh

കാഠ്മണ്ഡു: അണ്ടർ 19 സാഫ് കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് കിരീടം. ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ എട്ടാമത് സാഫ് അണ്ടർ 19 കിരീടമാണിത്.

Advertisment

കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്ന് ഗോളും പിറന്നത്.

കിപ്ഗൻ രണ്ട് ഗോളുകൾ നേടി. 64, 85 മിനിറ്റുകളിലായിരുന്നു ഗോൾ. ഇൻജുറി ടൈമിൽ ഗൊയാർ ഒരു ഗോളും നേടി.

അലി സഫർ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അവസാന മിനിറ്റുകളിൽ 10 പേരുമായാണ് പാകിസ്താൻ കളിച്ചത്. സെമിയിൽ നേപ്പാളിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

Advertisment