/sathyam/media/post_attachments/5HZyxUQOxDtkq5Weqi6j.jpg)
ഭുവനേശ്വർ: ദേശീയ ഇന്റർ സ്‌റ്റേറ്റ് സീനിയർ അത്‌ലറ്റിക് മീറ്റിന് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം ഒരുങ്ങി.
15 മുതൽ 19 വരെ നടക്കുന്ന മീറ്റിൽ കേരളം 54 അംഗസംഘത്തെയാണ് അണിനിരത്തുന്നത്. അതിൽ 20 പേർ വനിതകളാണ്. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതാ ചാമ്പ്യൻഷിപ്പാണിത്.
കേരള ടീമിൽ ഒരുപിടി രാജ്യാന്തര താരങ്ങളുണ്ട്. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾജമ്പ് ജേതാവ് എൽദോസ് പോൾ, ലോങ്ജമ്പ് താരം എം ശ്രീശങ്കർ, 1500 മീറ്റർ ദേശീയ ചാമ്പ്യൻ ജിൻസൺ ജോൺസൺ, വൈ മുഹമ്മദ് അനസ്, വൈ മുഹമ്മദ് അനീസ്, വി മുഹമ്മദ് അജ്‌മൽ, എം പി ജാബിർ, അബ്‌ദുള്ള അബൂബക്കർ എന്നിവർ ടീമിലുണ്ട്.
വനിതകളിൽ പി യു ചിത്ര, ജിസ്‌ന മാത്യു, അനു രാഘവൻ, ആൻസി സോജൻ, നയന ജയിംസ്, അപർണ റോയി എന്നിവരുണ്ട്. 86 പേരുള്ള ഹരിയാനയാണ് വലിയ സംഘം. അതിഥി താരങ്ങളായി ശ്രീലങ്ക, മാലദ്വീപ് അത്‌ലറ്റുകളും മീറ്റിനുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us