ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ: ഹെഡ്ഡിനും സ്മിത്തിനും സെഞ്ച്വറി; രണ്ടാം ദിനം 400 കടന്ന് ഓസ്ട്രേലിയ

New Update

publive-image

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സെന്ന നിലയില്‍. 22 റണ്‍സുമായി അലക്‌സ് കാരിയും രണ്ട് റണ്ണുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന മികച്ച സ്‌കോറിലാണ് ആദ്യ ദിനമായ ഇന്നലെ ഓസ്‌ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്.

Advertisment

രണ്ടാം ദിനമായ ഇന്ന് 75 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസീസിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യക്കായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡ്ഡും സ്റ്റീവ് സ്മിത്തും സെഞ്ച്വറികള്‍ നേടി. ട്രാവിഡ് ഹെഡ്ഡ് 163 റണ്‍സെടുത്താണ് മടങ്ങിയത്. സ്മിത്ത് 121 റൺസും നേടി.

Advertisment