ഏ​ഷ്യാ ക​പ്പ് ജൂ​നി​യ​ർ ഹോ​ക്കി കി​രീ​ടം ഇ​ന്ത്യ​ക്ക്

New Update

publive-image

കാ​കാ​മി​ഗാ​ഹാ​ര: ജ​പ്പാ​നി​ൽ ന​ട​ന്ന ഏ​ഷ്യാ ക​പ്പ് ജൂ​നിയ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ കി​രീ​ടം നേ​ടി ഇ​ന്ത്യ​ൻ വ​നി​താ ടീം.

Advertisment

​ദ​ക്ഷി​ണ കൊ​റി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ പ്ര​ഥ​മ ഏ​ഷ്യ​ൻ ജൂ​ണി​യ​ർ കി​രീ​ടം നേ​ടി​യ​ത്.

അ​ന്നു(23'), നീ​ലം(41') എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. നാ​ല് ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ കൊ​റി​യ്ക്കാ​യി ഏ​ക ഗോ​ൾ നേ​ടി​യ​ത് പാ​ർ​ക് സി​യോ​യോ​ൺ ആ​ണ്.

ജ​യ​ത്തോ​ടെ ചി​ലി​യി​ൽ ന​ട​ക്കു​ന്ന ലോ​ക ജൂ​ണി​യ​ർ ലോ​ക​ക​പ്പി​ന് ഇ​ന്ത്യ​ൻ ടീം ​യോ​ഗ്യ​ത നേ​ടി. വി​ജ​യി​ക​ളാ​യ ടീ​മി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ര​ണ്ട് ല​ക്ഷം രൂ​പ വീ​തം പാ​രി​തോ​ഷി​കം ഹോ​ക്കി ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ടീ​മി​ന്‍റെ സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫി​ന് ഒ​രു ല​ക്ഷം രൂ​പ വീ​തം പാ​രി​തോ​ഷി​കം ല​ഭി​ക്കും.

Advertisment