ചരിത്രം രചിച്ച് സാത്വികും ചിരാഗും; ഇന്ത്യൻ സഖ്യം ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലിൽ

New Update

publive-image

ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്‌സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ.

Advertisment

ദക്ഷിണ കൊറിയയുടെ കാങ്-സിയോയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം ഫൈനലിൽ എത്തിയത്. ജക്കാർത്തയിൽ നടന്ന മത്സരത്തിൽ 17-21, 21-19, 21- എന്ന സ്‌കോറിനാണ് ഇന്ത്യൻ ജയം.

ഇതോടെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡി വേൾഡ് ടൂർ സൂപ്പർ 1000 ഇവന്റിന്റെ പുരുഷ ഡബിൾസ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ജോഡിയായി.

കൊറിയൻ കോമ്പിനേഷനായ കാങ് മിൻ ഹ്യൂക്കും സിയോ സ്യൂങ് ജേയെയും ആദ്യ സെറ്റ് നേടി എങ്കിലും പിന്നീട് ഇന്ത്യൻ താരങ്ങൾ ശക്തമായി തിരിച്ചുവന്നു. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ സഖ്യം നേരിട്ടുള്ള ഗെയിമുകൾക്ക് ടോപ് സീഡ് ഫജർ അൽഫിയാൻ, മുഹമ്മദ് റിയാൻ അർഡിയാന്റോ എന്നിവരെ അട്ടിമറിച്ചിരുന്നു.

Advertisment